വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ കാൽനടയാത്രികന് പരിക്കേൽക്കാൻ ഇടയായ വാഹനാപകടത്തിൽ വിവരങ്ങൾ തേടി പോലീസ്. സംഭവം കണ്ടവരോ, സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ജനുവരി 16 ന് ഉച്ചയ്ക്ക് 2.40 ഓടെയാണ് അപകടം ഉണ്ടായത്.
ക്രീഗിലെ സെന്റ് ജോസഫ്സ് പ്രൈമറി സ്കൂളിന് സമീപമുള്ള റോഡിലൂടെ നടന്ന് പോകുകയായിരുന്നു കാൽനടയാത്രികൻ. പിന്നിലൂടെ വന്ന വാഹനം അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശേഷം കടന്ന് കളഞ്ഞു. 181 രജിസ്റ്റേർഡ് മേഴ്സിഡസ് കാറാണ് അപകടം സൃഷ്ടിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

