ഡൗൺ: കൗണ്ടി ഡൗണിലെ ബൻഗോറിൽ സ്ത്രീയെയും യുവാവിനെയും ആക്രമിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്. ചിത്രത്തിലെ വ്യക്തിയെ കാണുകയോ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുകയോ ചെയ്യുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇപ്പോഴും ആയുധം കൈവശമുള്ള ഇയാൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശമുണ്ട്.
ബാംഗോറിലെ ചിപ്പെൻഡേൽ അവന്യൂവിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. 20 കാരനും 50 കാരിയ്ക്കും കുത്തേറ്റു. ഇവർ നിലവിൽ ആശുപത്രിയിലാണ്. ഇതിൽ 20 കാരന്റെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ഈ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രദേശവാസികൾക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇയാളുടെ പക്കൽ ചുറ്റികയും കത്തിയും ഉണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഇയാൾ ഇനിയും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും പോലീസ് അനുമാനിക്കുന്നു. ഇതേ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

