ലാവോയിസ്: കൗണ്ടി ലാവോയിസിൽ നിന്നും കാണാതായ സ്ത്രീയെ കണ്ടെത്താൻ പുതിയ അഭ്യർത്ഥനയുമായി പോലീസ്. മൗണ്ട് മെല്ലിക്ക് സ്വദേശിനി ഇമെൽഡ കീനന്‍ വേണ്ടിയാണ് പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. 32 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ഇവരെ കാണാതെ ആയത്.
നിലവിൽ 50 ന് മുകളിൽ ഇവർക്ക് പ്രായം വരും. കാണാതാകുമ്പോൾ 22 വയസ്സ് ആയിരുന്നു. കാമുകനൊപ്പം വാട്ടർഫോർഡിൽ ആയിരുന്നു ഇവരുടെ താമസം. ഇതിനിടെ 1994 ജനുവരി 3 ന് കീനാനെ കാണാതെ ആകുകയായിരുന്നു. സംഭവത്തിൽ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Discussion about this post

