ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ലിമെറിക്കിലെ റാത്ത്കീലിൽ വീടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്.
ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ന്യൂ റോഡിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. പ്രദേശത്തെ മറ്റൊരു വീട്ടുകാരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. ഇരു വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വെടിവയ്പ്പിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

