ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഫാമുകളിൽ മോഷണം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. മോഷണങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ന്യൂകാസിൽ വെസ്റ്റുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മോഷണം ഉണ്ടായത്. ഇവിടെ നിന്നും ട്രാക്ടറിലെ ബക്കറ്റാണ് മോഷണം പോയത്. ഊലയിൽ ക്വാഡ് ബൈക്ക് മോഷ്ടാവ് കവർന്നു. ഇരു സംഭവങ്ങളിലെയും പ്രതികൾ ഒന്നാണെന്നാണ് പോലീസ് സംശയിക്കുന്നത്. കാർഷിക യന്ത്രങ്ങൾ വിലപ്പെട്ടത് ആണെന്നും അതിനാൽ സൂക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

