ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ അനുമതിയില്ലാതെ നടത്തിയ ഘോഷയാത്രകളിൽ അന്വേഷണം. ആറിടങ്ങളിലാണ് അനുമതിയില്ലാതെ ഘോഷയാത്രകൾ നടന്നത്. പിഎസ്എൻഐ ആണ് ഇക്കാര്യം അറിയിച്ചത്.
പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ ഷാങ്കിൽ റോഡ്, ഡൺലോയ്, വടക്കൻ ബെൽഫാസ്റ്റിലെ ടെന്നന്റ് സ്ട്രീറ്റ്, ബാംഗോർ, ഡെറിയിലെ വാട്ടർസൈഡ് ഏരിയ, ന്യൂടൗണബെ എന്നിവിടങ്ങളിലായിരുന്നു അനുമതിയില്ലാതെ പരിപാടി നടന്നത്.
ഘോഷയാത്രകൾ നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് പിഎസ്എൻഐ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ആന്റണി മക്നാലി പറഞ്ഞു. എന്നാൽ ഇതിന് മുൻപ് അനുമതി നേടാനുണ്ട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനും കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

