ഡബ്ലിൻ: സഹോദരന്റെ കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവ്ശിക്ഷ. 43 വയസ്സുള്ള പ്രതിയ്ക്കാണ് കോടതി 12 വർഷം തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു പൗള കാന്റിയെന്ന 32 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ബെൽഫ്രിയിൽ നിന്നുള്ള ജോസഫ് ബട്ട്ലർ ആണ് കേസിലെ പ്രതി. മാലോവിലുള്ള അപ്പാർട്ട്മെന്റിൽവച്ചായിരുന്നു പൗള കാന്റി കൊല്ലപ്പെട്ടത്. അടുക്കളയിലെ കത്തി ഉപയോഗിച്ച് അതിക്രൂരമായി പൗളയെ ജോസഫ് ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റയവർക്ക് തത്ക്ഷണം ജീവൻ നഷ്ടമായി. കോർക്ക് സ്വദേശിനിയാണ് പൗള.
Discussion about this post

