ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച നടത്താനിരുന്ന സമരത്തിൽ നിന്നും പിന്മാറി ട്രേഡ് യൂണിയനുകൾ. ബുധനാഴ്ചയായിരുന്നു പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്. സർക്കാരുമായി ചർച്ചയ്ക്ക് വഴിയൊരുങ്ങിയ പശ്ചാത്തലത്തിലാണ് പിന്മാറ്റം.
ശമ്പളകരാർ പരിഷ്കരിക്കുന്നതിലെ കാലതാമസത്തിനെതിരെയാണ് ട്രേഡ് യൂണിയനുകൾ സമരം ചെയ്യുന്നത്. ബുധനാഴ്ച രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധം ആയിരുന്നു നടന്നത്. ആരോഗ്യപ്രവർത്തകരുൾപ്പെടെയുള്ള പൊതുമേഖലാ ജീവനക്കാർ പ്രതിഷേധിച്ചത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. എന്നാൽ ഇതിന് പിന്നാലെ സർക്കാർ ട്രേഡ് യൂണിയൻ പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു.
Discussion about this post

