കെറി: കൗണ്ടി കെറിയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് പിന്നാലെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 56 വയസ്സുള്ള ബാലിഫെഹാനിൽ സ്വദേശി പോൾ ഒ കോണർ ആണ് കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ ആയിരുന്നു പോലീസും.
ഇന്നലെ ആയിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അതിക്രൂരമായ ആക്രമണം നേരിട്ടുവെന്നാണ് പോലീസ് പറയുന്നത് .
Discussion about this post

