ഡബ്ലിൻ: രോഗാവസ്ഥയിൽ വിശ്രമത്തിൽ കഴിയുന്ന വാർത്താപ്രക്ഷേപണ മന്ത്രി പാട്രിക് ഒ ഡോണോവൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അദ്ദേഹം തിരികെയെത്തുന്നത് കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലിമെറിക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഡോണോവൻ.
ഡോണോവന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ വേദനാജനകമാണ്. സഹിക്കാൻ കഴിയില്ല. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച യൂറോപ്യൻ യൂണിയൻ പ്രസിഡൻസി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ലിമെറിക്കിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് ഡോണോവൻ ഉള്ളത്.

