ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ നിന്നും കാണാതായ യുവാവിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടമാക്കി പോലീസ്. ഗാരി ബെയ്നിന്റെ തിരോധാനത്തിലാണ് ആശങ്ക. ബുധനാഴ്ച രാവിലെ മുതൽ ഗാരിയ്ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് തുടരുകയാണ്.
37 വയസ്സുള്ള ഗാരിയെ ഓർമിയോ റോഡിലാണ് അവസാനമായി കണ്ടത്. രാവിലെ 6.50 ന് ആയിരുന്നു അദ്ദേഹം ഇവിടെ എത്തിയത്. എന്നാൽ പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയായിരുന്നു. ഗാരിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

