കെറി: കൗണ്ടി കെറിയിൽ കാണാതായ കർഷകൻ മൈക്കൽ ഗെയ്ൻ മരിച്ചതായി സ്ഥിരീകരണം. കൃഷിസ്ഥലത്ത് നിന്നും കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ മൈക്കലിന്റേതാണെന്ന് വ്യക്തമായി. ഗാർഡ പ്രസ് ഓഫീസ് ആണ് മാദ്ധ്യമങ്ങളോട് ഈ വിവരം പങ്കുവച്ചത്.
കഴിഞ്ഞ ആഴ്ചയാണ് പരിശോധനയ്ക്കിടെ മൈക്കൽ ഗെയ്നിന്റെ കൃഷിസ്ഥലത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് ശേഖരിച്ച് പോലീസ് ശാസ്ത്രീയ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് മൃതദേഹം അദ്ദേഹത്തിന്റേത് തന്നെയാണ് തിരിച്ചറിഞ്ഞത്. എങ്ങനെയാണ് അദ്ദേഹം മരിച്ചത് എന്നത് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. മാർച്ച് 20 ന് ആയിരുന്നു മൈക്കൽ ഗെയ്നിനെ കാണാതായത്.
Discussion about this post

