ഡബ്ലിൻ: നാളെ ( ഞായറാഴ്ച) നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം അയർലൻഡിലും ദൃശ്യമാകും. രാത്രി 8 മണി മുതൽ 9.30 വരെ ഗ്രഹണം ദൃശ്യമാകുക. പ്രകൃതിയിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് സൂര്യ- ചന്ദ്ര ഗ്രഹണങ്ങൾ.
കിഴക്കൻ ചക്രവാളത്തിലായിട്ടാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. അതിനാൽ ചന്ദ്രഗ്രഹണം കാണാൻ ആഗ്രഹിക്കുന്നവർ കിഴക്കൻ തീരമേഖല തിരഞ്ഞെടുക്കുകയാണ് അനുയോജ്യമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. എല്ലാവരും ചന്ദ്രഗ്രഹണം കാണണമെന്നും ദൃശ്യങ്ങൾ പകർത്തണമെന്നും ആസ്ട്രോണമി അയർലൻഡ് മാഗസീൻ എഡിറ്റർ ഡേവിഡ് മൂർ പറഞ്ഞു. ഈ ചിത്രങ്ങൾ മാഗസീനിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

