കെറി: കൗണ്ടി കെറിയിലെ കില്ലാർണിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. നടപടി അവിശ്വസനീയമാണെന്ന് പ്രതിപക്ഷ ഹൗസിംഗ് വക്താവ് പറഞ്ഞു. ഇവിടുത്തെ 14 കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.
കോൺവെന്റ്സ് എസ്റ്റേറ്റിലെ വീടുകളിൽ താമസിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. നിലവിൽ ഇവിടുത്തെ വീടുകളുടെ ഉടമ സൈപ്പസ് ആസ്ഥാനമായുള്ള സെറിക്കോയുടെ ലോറെറ്റോ ആണ്. അടുത്ത ജൂലൈയ്ക്കുള്ളിൽ വീടുകൾ ഒഴിഞ്ഞുതരണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 40 പേരാണ് 14 വീടുകളിലായി താമസിക്കുന്നത്. ഇതിൽ 15 ഓളം പേർ കുട്ടികളാണ്.
Discussion about this post

