കോർക്ക്: കോർക്കിൽ വൻ തോതിൽ ലഹരിയും പണവും പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ താരയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിയും പണവും കണ്ടെടുത്തത്.
ഏഴ് ലക്ഷം യൂറോ വിലവരുന്ന അനധികൃത കൊക്കെയ്ൻ, 60,000 യൂറോയുടെ കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ 40,000 യൂറോയുടെ പണവും കണ്ടെടുത്തിട്ടുണ്ട്. 30 നും 40 നും ഇടയിലാണ് പിടിയിലായ പുരുഷന്മാരുടെ പ്രായം. ഇവരെ 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 2 പ്രകാരം ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യും.
Discussion about this post

