ഡബ്ലിൻ: രാജ്യത്തെ ഇന്ധനവില കുറയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ധനചിലവ് കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാം. അതല്ലാതെ വില കുറയ്ക്കാൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു സർക്കാരിന്റെ പ്രതികരണം.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആലോചിക്കുകയാണ്. എന്നാൽ ഇന്ധനവില കുറയ്ക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ല. രാജ്യത്ത് അടുത്ത 90 ദിവസത്തേയ്ക്കുള്ള ഇന്ധനം സ്റ്റോക്കുണ്ട്. ഊർജ്ജ ചിലവ് കുറയ്ക്കുന്നതിനുള്ള ഉപദേശങ്ങൾ നൽകുക മാത്രമാണ് സർക്കാരിന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യം. ഇതിനുള്ള ക്യാമ്പയ്നിന് ഉടൻ തുടക്കമാകുമെന്നും സർക്കാർ വ്യക്തമാക്കി.

