ഡബ്ലിൻ: എഡ്ഡി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ നാളെ അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വെള്ളിയാഴ്ച വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴയെയും കാറ്റിനെയും തുടർന്നുള്ള മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
8 കൗണ്ടികളിലാണ് മുന്നറിയിപ്പ്. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ രാത്രി 9 വരെ യെല്ലോ റെയിൻ വാണിംഗ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ ഉച്ച മുതൽ രാത്രി 9 മണിവരെ ഡൊണഗൽ, ഗാൽവേ , ലൈട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ വിൻഡ് വാണിംഗ് ആണ്. രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ അതിശക്തമായ മഴയുണ്ടാകും. വടക്ക് പടിഞ്ഞാറൻ ഭാഗത്തും, തെക്ക്, തെക്ക്- കിഴക്ക് മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

