ലാർനെ: ലാർനെയിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കൗമാരക്കാരനെ കാറിടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലിബോലി റോഡിനും ഡൊണാഗിസ് ലെയ്നിനും ഇടയിലുള്ള ജംഗ്ഷനിൽ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.40 ഓടെ ആയിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ വെളുത്ത നിറത്തിലുള്ള ജീപ്പ് മോഡൽ കാർ ഇടിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ എത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Discussion about this post

