തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ 77.97 പോളിംഗ് . അന്തിമ കണക്കുകൾ വരുമ്പോൾ പോളിങ് ശതമാനം ഇനിയും കൂടിയേക്കും 2021-ലേതിനേക്കൾ കൂടുതലാണിത്. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട വരിയുണ്ടായിരുന്നു.
എറണാകുളത്താണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തും കോഴിക്കോടും പോളിങ് ശതമാനം 80 കടന്നു. കുറവ് പത്തനംതിട്ടയിലാണ്. 70.38 ശതമാനമാണ് പത്തനംതിട്ടയിലാണ് പോളിംഗ് കുറവ് . മെയ് നാലിനാണ് വോട്ടെണ്ണൽ.
പലയിടത്തും കള്ളവോട്ട് ആരോപണങ്ങളുയർന്നു. നാദാപുരം വാണിമേൽ എം.യു.പി. സ്കൂളിൽ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി.
ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർത്ഥച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത് വിവാദമായി. പോസ്റ്റ് പിന്നാലെ പിൻവലിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റെന്നാണ് സ്ഥാനാർഥിയുടെ വാദം.
കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതായി പരാതി ഉയർന്നു.

