ടിപ്പററി: ടിപ്പററിയിൽ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന ലിമെറിക് സ്വദേശിനി സ്കാർലറ്റ് ഫോക്നറുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കാൻ ഡോക്ടർമാർ. കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സ്കാർലറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
മൂന്ന് ആഴ്ചയായി കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് സ്കാർലറ്റ് ചികിത്സയിൽ കഴിയുന്നത്. യുവതിയുടെ തലച്ചോറിനാണ് ഗുരുതര പരിക്ക്. മൂന്ന് ആഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലും സ്കാർലറ്റിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. മാർച്ച് 21 നാണ് സ്കാർലറ്റ് ആക്രമിക്കപ്പെട്ടത്.
Discussion about this post

