ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മൂന്നാം ദിനവും ഡബ്ലിൻ ബസ് സേവനങ്ങൾ തടസ്സപ്പെട്ടു. റോഡുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നിരവധി സർവ്വീസുകൾ റദ്ദാക്കി. അനവധി സർവ്വീസുകൾ വഴി തിരിച്ചുവിട്ടു. ഇതേ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് യാത്രികർ നേരിടുന്നത്.
ഡബ്ലിൻ സിറ്റി സെന്ററിൽ രാവിലെ മുതൽ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള മെല്ലെപ്പോക്ക് ശക്തിപ്രകടനം വാഹന യാത്രികർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ജോലിക്കാരെയും വിദ്യാർത്ഥികളെയും ഗതാഗത തടസ്സം ബാധിക്കുന്നുണ്ട്.
Discussion about this post

