ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വെടിവയ്പ്പ്. ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
40 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ഒൻപതരയോടെയായിരുന്നു സംഭവം. ഫാൾസ് റോഡ് പ്രദേശത്തുവച്ചായിരുന്നു ആക്രമണം ഉണ്ടായത്. കാലിനാണ് വെടിയേറ്റത്. പരിക്ക് സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. അതേസമയം സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Discussion about this post

