ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. വരും ദിവസങ്ങളിൽ അതികഠിനമായ തണുപ്പ് അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. അതേസമയം മൂടൽ മഞ്ഞിനെ തുടർന്ന് വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയ വാണിംഗ് അവസാനിച്ചിട്ടുണ്ട്.
വരും രാത്രികളിൽ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലേക്കും മൈനസ് 1 ഡിഗ്രിയിലേക്കും താഴാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകനായ അലൻ ഒ റെയ്ലി ഈ പ്രവചനം ശരിവയ്ക്കുന്നു.
Discussion about this post

