ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ തീവയ്പ്പ്. സംഭവ സമയം വീട്ടിലുണ്ടായിരുന്ന ഏഴ് പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലാൻബ്രാസിൽ ക്ലോസിൽ ആയിരുന്നു സംഭവം. മൂന്ന് കുട്ടികളും നാല് മുതിർന്നവരുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
പുലർച്ചെ 2.20 ഓടെ ആയിരുന്നു സംഭവം. സഹായം അഭ്യർത്ഥിച്ചുള്ള ഫോൺ എത്തിയതോടെയാണ് സ്ഥലത്തേക്ക് ഫയർഫോഴ്സ് എത്തിയത്. തുടർന്ന് ഏവരെയും രക്ഷിക്കുകയായിരുന്നു. മൂന്ന് പേർ കിടപ്പുമുറിയുടെ ജനാലയിലൂടെയും മറ്റൊരു സ്ത്രീയും മൂന്ന് കുട്ടികളും മുൻവാതിൽ വഴിയും രക്ഷപ്പെടുത്തുകയായിരുന്നു. ഇവർക്ക് പൊള്ളലേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുവച്ചുതന്നെ ഇവർക്ക് ചികിത്സ നൽകി.
Discussion about this post

