ബെൽഫാസ്റ്റ്: ശൈത്യകാലങ്ങളിൽ വടക്കൻ അയർലൻഡിലെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന കോൾഡ് വെതർ പേയ്മെന്റ് പദ്ധതി വീണ്ടും ആരംഭിച്ചു. ഈ മാസം 1 മുതലാണ് പദ്ധതിയ്ക്ക് തുടക്കമായത്. കൊടും തണുപ്പുള്ള കാലാവസ്ഥയിൽ സാധാരണ കുടുംബങ്ങൾക്ക് കൈത്താങ്ങാകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നവംബർ 1 മുതൽ പദ്ധതിയ്ക്കായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇത് അടുത്ത വർഷം മാർച്ച് 31 വരെ തുടരും. തുടർച്ചയായ ഏഴ് ദിവസം പ്രദേശത്തെ ശരാശരി പൂജ്യം ഡിഗ്രിയോ അതിൽ താഴെയോ ആണെങ്കിൽ പദ്ധതിയുടെ ഭാഗമായുള്ള പേയ്മെന്റ് ലഭിക്കും.
Discussion about this post

