ഡബ്ലിൻ: ഡബ്ലിനിലെ പബ്ബിന് തീയിടുകയും ഗാർഡകളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഭീകരന് ജയിൽ ശിക്ഷ. 24 വയസ്സുള്ള അബ്ദുള്ള ഖാൻ എന്ന യുവാവിനാണ് കോടതി ആറര വർഷം തടവ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് കാരെൻ ഒ കോണർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ശിക്ഷാ വിധി.
2025 ജൂലൈ 25 ന് ആയിരുന്നു ഇയാൾ പബ്ബിന് നേരെ ആക്രമണം നടത്തിയത്.
കോണർ മഗ്രെഗറിന്റെ ഉടമസ്ഥയിലുള്ള പബ്ബിന് നേരെയാണ് ആക്രമണം ഉണ്ടായത്. തെരുവിൽ നിന്നും അള്ളാഹു അക്ബർ വിളിച്ച് ആക്രോശിച്ച ഇയാൾ പബ്ബിന് മുൻഭാഗം പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. തടയാൻ എത്തിയ ഗാർഡകളെ കുത്തിപ്പരിക്കേൽപ്പിക്കയും ചെയ്തു. പരിക്കേറ്റ രണ്ട് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

