ഡബ്ലിൻ: അടുത്ത സെൻസസ് തിയതി നിർദ്ദേശിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. 2027 മെയ് 9 ഞായറാഴ്ച അടുത്ത സെൻസസ് തിയതിയായി അംഗീകരിക്കാൻ മന്ത്രിസഭയോട് മീഹോൾ മാർട്ടിൻ ആവശ്യപ്പെടും. 1946 മുതൽ അഞ്ച് വർഷത്തിൽ ഒരിക്കലാണ് അയർലൻഡിൽ സെൻസസ് നടത്തിവരുന്നത്. 2022 ൽ ആയിരുന്നു അവസാന സെൻസസ്.
മന്ത്രി മേരി ബട്ലർക്ക് വേണ്ടിയാണ് മീഹോൾ മാർട്ടിൻ നിർദ്ദേശം മുന്നോട്ടുവച്ചത്. സെൻസസിൽ ചില മാറ്റങ്ങളും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഇനി മുതൽ രാത്രിയിൽ ആളുകൾ എവിടെയാണ് താമസിക്കുന്നത് എന്നതിന് പകരം സാധാരണയായി എവിടെയാണ് താമസിക്കുന്നത് എന്നകാര്യം കണക്കാക്കും.
Discussion about this post

