ഡബ്ലിൻ: വടക്കൻ അയർലന്റിൽ അഗ്നിശമന സേനാംഗങ്ങൾക്കായി പുതിയ പരിശീലന കേന്ദ്രം. കൗണ്ടി ടൈറോണിലെ കൂക്ക്സ്ടൗണിൽ ആണ് പുതിയ പരിശീലന കേന്ദ്രം തുറന്നിരിക്കുന്നത്. 50 മില്യൺ യൂറോ ചിലവിട്ടാണ് പരിശീലന കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
എല്ലാവിധ രക്ഷാപ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വെള്ളത്തിൽ അകപ്പെടുന്നവരെ രക്ഷിക്കുന്നത് പരിശീലിക്കാൻ പ്രത്യേകം പൂളുകൾ ഇവിടെ ഉണ്ട്. തകർന്ന കെട്ടിടങ്ങളിൽ അകപ്പെടുന്നവരെയും, അപകടത്തിൽപ്പെട്ട മൃഗങ്ങളെയും രക്ഷിക്കുന്നതിനെക്കുറിച്ച് പരിശീലിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.
Discussion about this post

