ഡബ്ലിൻ: അയർലൻഡിൽ വാടകക്കാർക്ക് നൽകുന്ന ടെർമിനേഷൻ നോട്ടീസിൽ വർധനവ്. കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആകെ 5,405 നോട്ടീസുകൾ നൽകിയിട്ടുണ്ട്.
റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകളിലെ വിശദാംശങ്ങൾ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ നൽകിയവയിൽ 61 ശതമാനം നോട്ടീസുകളും നൽകിയത് ഭൂവുടമകൾ സ്വത്ത് വിൽക്കാൻ പദ്ധതിയിട്ടതിനാലാണ്. അടുത്ത വർഷം മുതൽ പുതിയ വാടക നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ പശ്ചാത്തലത്തിലാണ് ടെർമിനേഷൻ നോട്ടീസുകൾ നൽകുന്നത് വർധിച്ചിരിക്കുന്നത്.
Discussion about this post

