ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ മിസറിക്കോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പുതിയ എഐ സെന്റർ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്ലിനിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ടാണ് പുതിയ സെന്റർ നിർമ്മിച്ചിരിക്കുന്നത്. മെറ്റേഴ്സ് പില്ലർ സെന്റർ ഫോർ ട്രാൻസ്ഫോർമേറ്റീവ് ഹെൽത്ത്കെയറിലാണ് പുതിയ സെന്റർ പ്രവർത്തിക്കുന്നത്.
അതിവേഗം രോഗനിർണ്ണയം നടത്തുന്നതിന് പുതിയ സെന്ററിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. ഇതുവഴി അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പ് സമയം കുറയ്ക്കാം. സമയം ആവശ്യമായിട്ടുള്ള ജോലികൾ അതിവേഗം പൂർത്തീകരിക്കാൻ പുതിയ സെന്ററിന്റെ വരവോട് കൂടി സാധിക്കും.
Discussion about this post

