ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലുവാസ് റെഡ് ലൈൻ സർവ്വീസുകൾ ഭാഗികമായി തടസ്സപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് തിങ്കളാഴ്ച സേവനങ്ങൾ തടസ്സപ്പെട്ടത്. ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിലാണ് സേവനങ്ങൾ തടസ്സപ്പെട്ടത്.
ലുവാസ് അധികൃതരാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയത്. യാത്രികർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Discussion about this post

