ഡബ്ലിൻ/ ന്യൂയോർക്ക്: തടവിൽ നിന്നും മോചിതയാക്കപ്പെട്ടതിന് പിന്നാലെ സന്തോഷം പങ്കുവച്ച് ഡോണ ഹ്യൂസ് ബ്രൗൺ. വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഐറിഷ് മാധ്യമത്തോട് ആയിരുന്നു ഡോണയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ആയിരുന്നു കോടതി ഉത്തരവിനെ തുടർന്ന് ഡോണയെ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചത്.
മോചനം സാധ്യമായതിൽ മനസ് സന്തോഷം കൊണ്ട് നിറയുകയാണ്. താൻ ഭാഗ്യവതിയാണ്. തന്റെ കേസിന് പരിഹാരം കണ്ടിരിക്കുന്നു. എന്നാൽ തന്നെ പോലെ നിരവധി പേർ തടവിൽ കഴിയുന്നു. തന്റെ വിശ്വാസം, അയർലൻഡിലെയും അമേരിക്കയിലെയും കുടുംബങ്ങളുടെ പിന്തുണ, ഐറിഷ് കോൺസുലേറ്റിന്റെ ഇടപെടൽ എന്നിവയെല്ലാമാണ് മോചനം സാധ്യമാക്കിയത് എന്നും ഡോണ കൂട്ടിച്ചേർത്തു.
Discussion about this post

