ഡബ്ലിൻ: മൈ ഫ്യൂച്ചർ ഫണ്ട് പദ്ധതിയുടെ ഭാഗമായി തൊഴിലുടമകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മൈ ഫ്യൂച്ചർ ഫണ്ട് വെബ്സൈറ്റ് വഴി അർഹർക്ക് അപേക്ഷിക്കാം. പുതിയ പെൻഷൻ ഓട്ടോ എൻറോൾമെന്റ് പദ്ധതിയാണ് മൈ ഫ്യൂച്ചർ ഫണ്ട്. ജനുവരി 1 മുതൽ പദ്ധതി ആരംഭിക്കും.
വെബ്സൈറ്റ് വഴി എംപ്ലോയർക്ക് കമ്പനിയുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാം. ഇതിന് പുറമേ പേയ്മെന്റ് രീതി സജ്ജീകരിക്കാനും ഇതുവഴി കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും പ്രൊഫൈൽ നിർമ്മിക്കാം.
Discussion about this post

