ബാലിമെന: പൗൾട്രി ഭീമൻ മോയ് പാർക്കിന് പിഴയിട്ട് കോടതി. ചട്ടലംഘനം നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ബാലിമെന മജിസ്ട്രേറ്റ് കോടതി പിഴ ചുമത്തിയത്. നാലായിരം യൂറോയാണ് പിഴ ചുമത്തിയിരിക്കുന്നത്.
മലിനീകരണം തടയുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചെന്നാണ് മോയ് പാർക്കിനെതിരായ കണ്ടെത്തൽ. സ്ഥാപനത്തിന് അനുമതി നൽകുമ്പോൾ നൽകിയ പൊല്യൂഷൻ പ്രിവൻഷൻ ആന്റ് കൺട്രോൾ പെർമിറ്റിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി വീഴ്ചവരുത്തി. അധികൃതർ നടത്തിയ പരിശോധനയിൽ ഒന്നിലധികം വീഴ്ചകളാണ് കണ്ടെത്തിയത്. ഇതോടെ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post

