ഡബ്ലിൻ: അയർലൻഡ് സന്ദർശനവേളയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധിക്കാൻ നീക്കം. ഡബ്ലിനിലും ക്ലെയറിലുമാണ് പ്രതിഷേധത്തിന് ഒരു വിഭാഗം ഒരുങ്ങുന്നത്. ശനിയാഴ്ചയാണ് ട്രംപ് അയർലൻഡിലെത്തുക. ശനിയാഴ്ച പുലർച്ചെയെത്തുന്ന പ്രസിഡന്റ് രണ്ട് ദിവസം രാജ്യത്ത് തുടരും.
ഐറിഷ് ന്യൂട്രാലിറ്റി ലീഗിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പലസ്തീൻ അനുകൂലുകളും യുദ്ധ വിരുദ്ധ സംഘടനകളും യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ഉൾപ്പെടെയുള്ള പ്രസ്താനങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കും. ട്രംപിനെതിരെ നോ വെൽക്കം (നോ വെൽക്കം ഫോർ ട്രംപ്)ബോർഡുമായി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഗാർഡൻ ഓഫ് റിമെംബ്രൻസിൽ നിന്നും പ്രതിഷേധം ആരംഭിക്കും. സിൻ ഫെയ്ൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

