ഡബ്ലിൻ: മോർട്ട്ഗേജ് നിരക്കുകൾ വർധിപ്പിച്ച് ഐസിഎസ് മോർട്ട്ഗേജസ്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓണർ- ഒക്യുപയർ മോർട്ട്ഗേജ് നിരക്കുകളാണ് വർധിപ്പിച്ചത്. അതേസമയം ഈ വർഷം ആദ്യമായി മോർട്ട്ഗേജ് വർധിപ്പിക്കുന്നത് ഐസിഎസ് ആണ്.
ഫിക്സ്ഡ് മോർട്ട്ഗേജ് നിരക്കുകളിൽ 0.25 ശതമാനം മുതൽ 0.45 ശതമാനം വരെ വർധനവ് ഉണ്ട്. മൂന്ന് വർഷത്തെയും അഞ്ച് വർഷത്തെയും മോർട്ട്ഗേജുകൾക്ക് ഇത് ബാധകമാണ്. എന്നാൽ വേരിയബിൾ റേറ്റ് മോർട്ട്ഗേജുകളോ നിലവിലുള്ള ഉപഭോക്താക്കളോ ഇതിൽ ഉൾപ്പെടുന്നില്ല.വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളാണ് വില വർധനവിന് കാരണമെന്ന് ഐസിഎസ് വ്യക്തമാക്കി.
Discussion about this post

