ലിമെറിക്ക്: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ രോഗികൾക്കായി കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ തീരുമാനം. ആശുപത്രിയിലെ പുതിയ യൂണിറ്റ് രോഗികൾക്കായി തുറന്ന് നൽകുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അടുത്ത ആഴ്ച യൂണിറ്റ് തുറക്കും.
96 കിടക്കകളാണ് പുതിയ യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി തുടരുകയായിരുന്നു. ഇത് പൂർത്തിയായതിനെ തുടർന്നായിരുന്നു യൂണിറ്റ് തുറന്ന് നൽകാൻ തീരുമാനിച്ചത്. മറ്റ് രണ്ട് യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തനം തുടരുകയാണ്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 96 മില്യൺ യൂറോയുടെ വികസന പദ്ധതി നടപ്പിലാക്കിവരികയാണ്. 96 കിടക്കകൾ ഉള്ള മൂന്ന് യൂണിറ്റുകളുടെ നിർമ്മാണം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ആദ്യ യൂണിറ്റാണ് പ്രവർത്തനക്ഷമമാകുന്നത്.

