തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ മികച്ച താരം സഞ്ജു സാംസണിന് സംസ്ഥാന സർക്കാർ ഗംഭീര സ്വീകരണം നൽകുമെന്ന് . മന്ത്രി വി ശിവൻകുട്ടി . തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സഞ്ജുവിനെ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു . സഞ്ജു കേരളത്തിന്റെ പ്രിയ മകനും അഭിമാനവുമാണ്. കരിയറിൽ പലതവണ മാറ്റിനിർത്തപ്പെട്ടിട്ടും അക്ഷീണം പോരാടിയ സഞ്ജുവിന്റെ കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു.
‘പലതവണ ടീമിൽ നിന്ന് പുറത്തായിരുന്നിട്ടും, കഠിനാധ്വാനത്തിലൂടെ ലോകത്തിന്റെ മുഴുവൻ പ്രശംസ നേടിയെടുക്കാൻ സഞ്ജുവിന് കഴിഞ്ഞു. ഉചിതമായ രീതിയിൽ സഞ്ജുവിന് ഗംഭീര സ്വീകരണം സർക്കാർ ഒരുക്കും,’ മന്ത്രി ശിവൻകുട്ടി പറഞ്ഞു. സ്വീകരണത്തെക്കുറിച്ച് നേരിട്ട് അറിയിക്കാൻ മന്ത്രി ഇന്ന് സഞ്ജുവിന്റെ പിതാവിനെ കാണും. സഞ്ജുവിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ ഇക്കാര്യം അറിയിച്ചതായും മന്ത്രി പറഞ്ഞു.
ട്വന്റി-20 ലോകകപ്പ് ഫൈനലിൽ അത്യുജ്ജല പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവച്ചത്. 45 പന്തിൽനിന്ന് 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്. തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ചുറിയാണിത്.. ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സഞ്ജു. ട്വന്റി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ റൺസ് എന്ന 2014ലെ വിരാട് കോഹ്ലിയുടെ (319) റെക്കോർഡും സഞ്ജു മറികടന്നു.

