ഡബ്ലിൻ: അയർലൻഡിൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റിന് ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു. ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഇൻഷൂറൻസ് രേഖകൾ നിർബന്ധമാണ്.
നിങ്ങളുടെ വാഹനം ഇൻഷൂർഡ് ആണെന്ന് വ്യക്തമാക്കുന്ന രേഖകൾ നിർബന്ധമായും കൈവശം ഉണ്ടാകണമെന്ന് ആർഎസ്എ വ്യക്തമാക്കി. ഇൻഷൂറൻസ് സർട്ടിഫിക്കേറ്റിൽ നിങ്ങളുടെ പേര് ഇല്ലെങ്കിൽ ഇൻഷൂറൻസ് പ്രൊവൈഡർമാരിൽ നിന്നും സാക്ഷ്യപത്രം വാങ്ങണം. ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യമായ രേഖകൾ എല്ലാം ഉണ്ടായിരിക്കും. അല്ലാത്തപക്ഷം ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ആർഎസ്എ അറിയിച്ചു.
Discussion about this post

