കൊച്ചി: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. ഗണേഷിനെ രണ്ടാം ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും , ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും. ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാളകത്തെ മന്ത്രിയുടെ വസതിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട് . അവിചാരിതമായി എത്തിയപ്പോഴാണ് ഗണേഷിനെ ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടത്. തുടർന്ന് മുൻ ഡിജിപിയും ശാസ്തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖയോട് മന്ത്രിയുടെ ഭാര്യ എല്ലാ വിവരങ്ങളും പറഞ്ഞ് സഹായം തേടി. സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത്
എന്നാൽ, പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മന്ത്രി ഗണേഷിൽ നിന്നോ ഭാര്യയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.വീട്ടിൽ തിരിച്ചുകയറിയ ഇവർ വീണ്ടും ഫോട്ടോകൾ എടുത്തു. ഭാര്യയിൽനിന്ന് മൊബൈൽ കൈക്കലാക്കാൻ സഹായികളായ പ്രദീപിനോടും ശാന്തനോടും നിർദേശം നൽകുകയാണ് മന്ത്രി ചെയ്തതെന്നാണ് ആരോപണം. ഇതനുസരിച്ച് വാതിൽ കുറ്റിയിട്ട് സഹായികൾ ഇവരിൽനിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും അവർ വിട്ടുകൊടുത്തില്ല.
ഇതിനിടയിൽ പോലീസിന്റെ സഹായത്തിനായി ഉച്ചത്തിൽ കരഞ്ഞ് വിളിച്ചു. പിടിവലികൾക്കിടെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഭാര്യ പുറത്ത് പോലീസ് സംഘത്തെ കാണാതിരുന്നതിനാൽ താൻ വന്ന ടാക്സി കാറിൽ തിരിച്ചുപോവുകയായിരുന്നു.

