ഡബ്ലിൻ: ആഗോളതലത്തിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് എത്തുമെന്ന് വിലയിരുത്തൽ. ബ്രസ്സൽസിൽ ചേർന്ന യൂറോഗ്രൂപ്പ് സാമ്പത്തിക വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ ആയിരുന്നു ഇത് സംബന്ധിച്ച വിലയിരുത്തൽ. ഈ വിലവർധനവ് അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ സാരമായി തന്നെ ബാധിക്കും.
കഴിഞ്ഞ ഒരു ആഴ്ചയായി അയർലൻഡിൽ ഇന്ധന വിലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ഹോം ഹീറ്റിംഗ് ഓയിൽ, പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. റഷ്യ- യുക്രെയ്ൻ സംഘർഷം ആരംഭിച്ചത് മുതൽ തന്നെ എണ്ണവിലയിൽ വർധനവ് ഉണ്ടാകുന്നുണ്ട്.
Discussion about this post

