ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാർ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. 20 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. ടെമ്പിൾമോറിനും ടെമ്പിൾടൂഹിയ്ക്കും ഇടയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
ആർ502 ൽ വൈകുന്നേരം 7 മണിയ്ക്ക് ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു 20 കാരി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിരുന്നു.
Discussion about this post

