ഡബ്ലിൻ: ജോർജ്ജ് ഡോക്ക് ബ്രിഡ്ജിലെ തീപിടിത്തത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത്. തീപിത്തത്തിൽ 1000 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടെന്നും ഇത് പാലത്തിന്റെ ലോഹ ഗർഡറുകൾ വികൃതമാക്കിയെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു പാലത്തിൽ തീപിടിത്തം ഉണ്ടായത്.
പാലത്തിന്റെ കോൺക്രീറ്റിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. ഇത് പാലത്തിന് ബലക്ഷയം ഉണ്ടാക്കി. ബെയറിംഗുകൾ ഉരുകി. ശക്തമായ ചൂടിൽ ട്രാമുകൾ സഞ്ചരിക്കുന്ന പാളങ്ങൾക്ക് വളവ് സംഭവിച്ചു. കൈവരികൾ ഉരുകി വികൃതമായി. ഈ നാശനഷ്ടങ്ങൾ പരിഹരിച്ച് പാലം വീണ്ടെടുക്കാൻ ഏഴ് മില്യൺ യൂറോ ചിലവിട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post

