ഒമാഗ്: കൗണ്ടി ഒമാഗിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 36 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. ഒമാഗ് റോഡ് എ5 ൽ കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെ ആയിരുന്നു സംഭവം.
രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതിൽ ഒരു വാഹനം ഓടിച്ചിരുന്നത് 36 കാരനാണ്. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

