കിൽഡെയർ: കൗണ്ടി കിൽഡെയറിലെ കമ്പനിയ്ക്ക് വൻ തുക പിഴ ചുമത്തി കോടതി. കമ്പനിയിലെ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. കിൽഡെയർ സർക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2,25000 യൂറോയാണ് പിഴ തുക.
കിൽഡെയർ ചില്ലിംഗ് കമ്പനിയ്ക്കാണ് പിഴ വിധിച്ചിരിക്കുന്നത്. 2020 മെയിൽ ആയിരുന്നു ഇവിടുത്തെ ജീവനക്കാരനായ ബിനാക്ക് കോക്കജ് മരിച്ചത്. വാക്വം പാക്കിംഗ് മെഷീനിന്റെ മൂടി അടഞ്ഞതിനെ തുടർന്ന് ബിനാക്കിന്റെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കമ്പനി സുരക്ഷ, ആരോഗ്യം, ക്ഷേമം മുതലായവ സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചെന്നാണ് കോടതിയുടെ കണ്ടെത്തൽ.
Discussion about this post

