തൊടുപുഴ : ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ തിയേറ്ററിൽ കാണാൻ ആളില്ലെന്നത് സന്തോഷകരമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലൗ ജിഹാദിന്റെ കഥ പറയുന്ന ചിത്രം ആരും കാണുന്നില്ലെന്നും തിയേറ്ററുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഇടുക്കി കുട്ടിക്കാനത്ത് വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ.
‘ കേരളാ സ്റ്റോറി ആരും കാണുന്നില്ല . തിയേറ്ററുകൾ ഒഴിഞ്ഞു കിടക്കുന്നു. കേരളമെന്താണെന്നും ഇവിടുത്ത പാരമ്പര്യവും സംസ്കാരവുമെന്താണെന്നും എല്ലാവർക്കുമറിയാം . ആളുകളെ അവഹേളിക്കാനും സമുദായങ്ങളെ തമ്മിലകറ്റാനും വിഭാഗീയത സൃഷ്ടിക്കാനും സിനിമയും ടിവിയും ആയുധമാക്കുന്നു. ഇതിലൂടെ ചില ഗ്രൂപ്പുകൾക്ക് പ്രയോജനം ലഭിക്കുകയും മറ്റുള്ളവർക്ക് ദ്രോഹമുണ്ടാവുകയും ചെയ്യുന്നു’,
‘ചില ആളുകൾക്ക് ഏതെങ്കിലും തരത്തിലെ ചിത്രങ്ങൾ നിർമിക്കാനോ, മാധ്യമങ്ങളിൽ എന്തെങ്കിലും പറയാനോ, ആശയങ്ങളെ പിന്തുണയ്ക്കാനോ ആഗ്രമുണ്ടെങ്കിൽ അവർ ആക്രമിക്കപ്പെടുകയും സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഞാൻ എപ്പോഴും ഇത് നേരിടുന്നുണ്ട്. അതേസമയം, മറ്റൊരുവശത്ത് ചില നരേറ്റീവുകൾ എത്രവേണമെങ്കിലും പ്രചരിപ്പിക്കാൻ കഴിയും. അവർക്ക് ഒന്നും സംഭവിക്കുന്നില്ല. ഇത് രാജ്യത്തിന് വലിയ ദോഷമാണ്. വ്യാപകമായി ഇത് സംഭവിക്കുന്നുണ്ട്. “ രാഹുൽ ഗാന്ധി പറഞ്ഞു.

