തിരുവനന്തപുരം ; ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച്ച വരുത്തിയെന്ന പേരിൽ തിരുവനന്തപുരം മേയറെ കുറ്റപ്പെടുത്താൻ ശ്രമിച്ച് മന്ത്രി ശിവൻ കുട്ടിക്കെതിരെ ഡോ. സെൻ കുമാർ . കഴിഞ്ഞ കുറേ നാളുകളായി ശിവൻകുട്ടി അദ്ദേഹത്തിന്റെ വകുപ്പിൽ അല്ലാതെ മറ്റെല്ലാ വകുപ്പിലെയും കാര്യങ്ങൾക്ക് ഏകദേശം ഒരു അതോറിട്ടി എന്ന നിലയ്ക്ക് കമന്റുകൾ പാസ്സാക്കികൊണ്ടിരിക്കുകയാണെന്ന് സെൻ കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്നാൽ ആദ്യം വിദ്യാഭ്യാസ മന്ത്രി ചെയ്യേണ്ടത് അക്ഷരങ്ങൾ കൂട്ടിവായിക്കാനും അക്കങ്ങൾ കൂട്ടിവായിക്കാനും ഒക്കെ പഠിക്കുകയാണ്.കോർപറേഷൻ മേയറുടെ വസ്ത്രത്തിൽ ചെളി പറ്റിക്കാം എന്നാണ് ശിവൻകുട്ടി വിചാരിക്കുന്നത്. ഏതായാലും ഈ നാട്ടിലെ ജനങ്ങൾ മേയറോടും ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഉണ്ടാവും. അതിനാണ് അവരെ ജയിപ്പിച്ചിരിക്കുന്നത്. നിയമസഭയിലെ താണ്ഡവം ഓർത്തിരിക്കുന്നത് നല്ലതാണ്. അങ്ങനെ ബോധംകെട്ട് വീണതാണ് ഞങ്ങൾ കണ്ടതെന്നും സെൻ കുമാർ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
ശിവൻകുട്ടിയും പൊങ്കാലയും.
കഴിഞ്ഞ കുറേ നാളുകളായി ശിവൻകുട്ടി അദ്ദേഹത്തിന്റെ വകുപ്പിൽ അല്ലാതെ മറ്റെല്ലാ വകുപ്പിലെയും കാര്യങ്ങൾക്ക് ഏകദേശം ഒരു അതോറിട്ടി എന്ന നിലയ്ക്ക് കമെന്റുകൾ പാസ്സാക്കികൊണ്ടിരിക്കുകയാണ്.
ആദ്യം വിദ്യാഭ്യാസ മന്ത്രി ചെയ്യേണ്ടത് അക്ഷരങ്ങൾ കൂട്ടിവായിക്കാനും അക്കങ്ങൾ കൂട്ടിവായിക്കാനും ഒക്കെ പഠിക്കുകയാണ്.
അതില്ല !
പക്ഷേ മറ്റെല്ലാവർക്കും ക്ലാസ് എടുക്കും. അതാണ് കുഴപ്പം. ഇപ്പോൾ ആറ്റുകാൽ പൊങ്കാല കഴിഞ്ഞു. ഒട്ടേറെ പ്രശ്നങ്ങൾ പലരും ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും വളരെ ഭംഗിയായി പൊങ്കാല നടന്നു. ഇപ്പോൾ അതിനെ കൊച്ചാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. പക്ഷേ ജനങ്ങൾക്ക് അറിയാം എത്ര നന്നായാണ് അത് നടന്നത് എന്ന്. ക്ഷേത്രത്തിന്റെ അവിടെയുള്ള മാലിന്യം അത് ട്രസ്റ്റിന്റെ ഉത്തരവാദിത്തമാണ് & അവർ അത് വ്യക്തമാക്കിയതുമാണ്. കോർപറേഷന് അതിൽ ഒരു ഉത്തരവാദിത്തവും ഇല്ല.
കോർപറേഷൻ മേയറുടെ വസ്ത്രത്തിൽ ചെളി പറ്റിക്കാം എന്നാണ് ശിവൻകുട്ടി വിചാരിക്കുന്നത്. ഏതായാലും ഈ നാട്ടിലെ ജനങ്ങൾ മേയറോടും ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഉണ്ടാവും. അതിനാണ് അവരെ ജയിപ്പിച്ചിരിക്കുന്നത്. ഇതുവരെ അവർ ചെയ്ത കാര്യങ്ങൾ വളരെ നല്ലതാണ്. മാതൃകാപരമായി അത് തുടരുകയും ചെയ്യും. ഏതായാലും ശിവൻകുട്ടിയും കൂട്ടരും അടുത്തകാലത്തൊന്നും
തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുക്കാം എന്ന് ആശിക്കേണ്ട.
ഇപ്പോൾ ശിവൻകുട്ടി മന്ത്രി തനിക്ക് ഉത്തരവാദിത്തം ഇല്ലാത്ത കാര്യത്തിൽ ഇടപെട്ട് കാണിക്കുന്നത് തികച്ചും കൊതിക്കെറുവാണ്.
നിയമസഭയിലെ താണ്ഡവം ഓർത്തിരിക്കുന്നത് നല്ലതാണ്. അങ്ങനെ ബോധംകെട്ട് വീണതാണ് ഞങ്ങൾ കണ്ടത്.

