ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ തണുപ്പിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുള്ളതായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില നാല് ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. പ്രതികൂല കാലാവസ്ഥ ആയതിനാൽ വരും ദിവസങ്ങളിൽ വാഹനയാത്രികർ ശ്രദ്ധിക്കണമെന്നും മെറ്റ് ഐറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഞ്ഞ് വീഴ്ച ഉണ്ടായിരുന്നു.
ഇന്ന് പകൽ പൊതുവെ തെളിഞ്ഞതും വരണ്ടതുമായ കാലാവസ്ഥയാകും അനുഭവപ്പെടുക. 11 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷതാപനില ഉയർന്നേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷ താപനില കുറയും. ഫ്രീസിംഗ് പോയിന്റിനും താഴെ ആയിരിക്കും താപനില അനുഭവപ്പെടുക.
Discussion about this post

