ഡബ്ലിൻ: അയർലൻഡിൽ വൻ ലഹരിവേട്ട. മൂന്ന് കൗണ്ടികളിൽ നിന്നായി 1.6 മില്യൺ യൂറോയിലധികം വിലമതിയ്ക്കുന്ന മയക്കുമരുന്ന് ഗാർഡ പിടിച്ചെടുത്തു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്.
സംഘടിത കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ കണ്ടെത്തുന്നതിനായിട്ടായിരുന്നു പോലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. വിക്ലോ, മീത്ത്, ഡബ്ലിൻ എന്നീ കൗണ്ടികളിൽ ആയിരുന്നു പരിശോധന. മയക്കുമരുന്നുകൾക്കൊപ്പം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കടത്തിനായി ഉപയോഗിച്ച രണ്ട് വാനുകളും പിടിച്ചെടുത്തു.
Discussion about this post

