ഡബ്ലിൻ: ഡബ്ലിനിൽ കുട്ടിയോടിച്ച ഇലക്ട്രിക് സ്ക്രാംബ്ലർ പിടിച്ചെടുത്തു. 10 വയസ്സുള്ള കുട്ടിയോടിച്ച വാഹനം ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.
ഡബ്ലിൻ നഗരത്തിലെ പ്രധാന റോഡിലായിരുന്നു കുട്ടി സ്ക്രാംബ്ലർ ഓടിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം എന്നാണ് പോലീസ് പറയുന്നത്. ഡബ്ലിൻ മെട്രോപൊളിറ്റൻ ഈസ്റ്റ് മേഖലയിൽ ആയിരുന്നു ബൈക്ക് കണ്ടത്. രാജ്യത്തെ പൊതുറോഡുകളിൽ ഇലക്ട്രിക് സ്ക്രാംബ്ലറുകൾ നിരോധിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇതിനിടെയാണ് 10 വയസ്സുള്ള കുട്ടി ഓടിച്ച സ്ക്രാംബ്ലർ പിടിച്ചെടുത്ത സംഭവം ഉണ്ടാകുന്നത്.
Discussion about this post

